Sunday, April 20, 2025
FootballSaudi ArabiaTop Stories

അറബ് കപ്പിൽ സൗദി ഫൈനൽ

ത്വാഇഫ്: അറബ് ക്ലബ് ചാംബ്യൻഷിപ്പിന്റെ ഫൈനലിൽ സൗദി ക്ലബുകളായ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഏറ്റ് മുട്ടും.

ഈ വരുന്ന ശനിയാഴ്ച സൗദി സമയം രാത്രി 9 മണിക്ക് ത്വാഇഫ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുക.

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ അൽ നസ്ർ ഇറാഖ് ക്ലബ് അൽ ശുർത്വയെ 1-0 ത്തിനും അൽ ഹിലാൽ സൗദിയുടെ തന്നെ അൽ ശബാബിനെ 3-1 നും തോല്പിച്ചിരുന്നു.

അൽ ഹിലാലും അൽ നസ്റും മികച്ച ഫോമിൽ ആണുള്ളത് എന്നതിനാൽ ഫൈനൽ മത്സരം തീ പാറും എന്നാണ് പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്