സൗദിയിൽ വിറക് ശേഖരിക്കുകയും വിൽക്കുകയും ചെയ്ത വിദേശിക്ക് 96,000 റിയാൽ പിഴ
മദീന മേഖലയിൽ പാരിസ്ഥിതിക നിയമം ലംഘിച്ച്, വിറക് വിൽക്കുകയും സംഭരിക്കുകയും ചെയ്യുന്ന സുഡാനിയെ എൻവയോൺമെന്റൽ സ്പെഷ്യൽ സെക്യൂരിറ്റി അറസ്റ്റ് ചെയ്തു.
പ്രതിയുടെ പക്കൽ നിന്ന് 6 ക്യുബിക് മീറ്ററിലധികം വിറക് പിടിച്ചെടുത്തതായി പരിസ്ഥിതി സുരക്ഷ വിഭാഗം അറിയിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച ശേഷം വിറകുകൾ മന്ത്രാലയത്തിന്റെ യോഗ്യതയുള്ള അധികാരികൾക്ക് കൈമാറി.
നാടൻ വിറക് കൊണ്ടു പോകുന്നതിനും വിൽക്കുന്നതിനുമുള്ള പിഴ ഒരു ക്യുബിക് മീറ്ററിന് 16,000 റിയാലാണെന്ന് പരിസ്ഥിതി സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa