Sunday, April 20, 2025
Saudi ArabiaTop Stories

മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്

മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുള്ളതിനാൽ ‘നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപറേഷൻസ് ‘ റെഡ് അലർട്ട് (911) പ്രഖ്യാപിച്ചു.

മക്ക പ്രവിശ്യയിലെ ത്വാഇഫ്, അറളിയാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി 11 വരെ ശക്തമായ മഴക്ക് സാധ്യതുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

നേരത്തെ സിവിൽ ഡിഫൻസ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചൊവ്വ മുതൽ ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അസീർ, അൽബാഹ, ജിസാൻ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും മക്ക പ്രവിശ്യയിലെ ത്വാഇഫ്, മൈസാൻ, അറളിയാത്, അളം, കാമിൽ എന്നിവിടങ്ങളിലും വെള്ളപ്പാച്ചിലും കാറ്റും ഐസ് വീഴ്ചയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്