Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ സർക്കുലറിൽ അപ്ഡേഷൻ; 9 – 12 ക്ലാസുകാർക്ക് ഓൺലൈൻ പഠനം

ജിദ്ദാ നഗരത്തിൽ ശക്തമായ ചൂട് തുടരുന്നതിനാൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ തുറക്കുന്ന തീയതികളിൽ മാറ്റം വരുത്തി അധികൃതർ നേരത്തെ പുറത്തിറക്കിയ സർക്കുലർ  അപ്ഡേറ്റ് ചെയ്തു.

കെ ജി ക്ലാസുകൾക്ക് പുറമെ 1 മുതൽ 8  വരെയുള്ള എല്ലാ ക്ലാസുകളും തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി വെച്ചതായി പുതിയ സർക്കുലറിൽ പറയുന്നു. നേരത്തെ 1-8 ക്ലാസുകാർക്ക് ഓൺലൈൻ പഠനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നാളെ മുതൽ 31 ആം തീയതി വരെ ഓൺലൈൻ പഠനം ഉണ്ടായിരിക്കും. നേരത്തെ ഇവർക്ക് ആഗസ്ത് 21 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ (ഓഫ് ലൈൻ) ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്.

ചുരുക്കത്തിൽ ഈ മാസം 31 വരെ ഇന്ത്യൻ സ്കൂളിൽ ഓഫ് ലൈൻ ക്ലാസുകൾ ആർക്കും ഉണ്ടായിരിക്കില്ല. 9 മുതൽ 12 വരെയുള്ള ക്ലാസുകാർക്ക് മാത്രം ഓൺലൈൻ പഠനം ഉണ്ടായിരിക്കും.

അതേ സമയം മുഴുവൻ ക്ലാസുകാർക്കും സെപ്തംബർ 3 ഞായർ മുതൽ ഓഫ് ലൈൻ ക്ലാസുകൾ സാധാരണ സ്കൂൾ സമയത്ത് അരംഭിക്കുമെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്