Tuesday, November 26, 2024
Saudi ArabiaTop Stories

നീതിമാനായ നജ്ജാശിയുടെ സ്മരണാർത്ഥം എത്യോപ്യയിൽ മസ്ജിദ് നിർമ്മിക്കുന്നു

നജ്ജാശി അഥവാ നേഗസ് രാജാവിൻറെ സ്മരണക്കായി എത്യോപ്യയിൽ മസ്ജിദ് നിർമിക്കാനുള്ള തീരുമാനം മുസ്ലിം വേൾഡ് ലീഗ് ജനറൽ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ അബ്ദുൽ കരീം ഈസ പ്രഖ്യാപിച്ചു.

എത്യോപ്യൻ സർക്കാരും ഇസ്ലാമിക് കൗൺസിൽ ഓഫ് എത്യോപ്യയും ഈ ചരിത്ര പദ്ധതിയെ അഭിനന്ദിച്ചു. ഇത് മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് എത്യോപ്യക്കാർക്ക് ഒരു വലിയ ഓർമ്മയെ പുനരുജ്ജീവിപ്പിക്കലായി മാറും.

ഇസ്ലാമിൻറെ തുടക്കകാലത്ത് ശത്രുക്കളുടെ പീഡനം സഹിക്ക വയ്യാതെ വിശ്വാസ സംരക്ഷണം ലക്ഷ്യമാക്കി സ്വഹാബികൾ എത്യോപ്യയിലേക്ക് രണ്ട് ഹിജ്റ പോയത് ഡോക്ടർ ഈസ അനുസ്മരിച്ചു.
നിങ്ങൾ അബ്സീനിയയിലേക്ക് (അഥവാ എത്യോപ്യയിലേക്ക്) പോയിരുന്നെങ്കിൽ അവിടെ ആരെയും പീഡിപ്പിക്കാത്ത ഒരു രാജാവുണ്ടെന്നും അത് സത്യത്തിന്റെ നാടാണെന്നും നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് ഡോ: ഈസ പരാമർശിച്ചു.

എത്യോപ്യൻ തലസ്ഥാനമായ അദിസ് അബാബയിൽ പ്രൈമറി അക്കാദമി എൻഡോവ്മെന്റും ശൈഖ് ഈസ ഉദ്ഘാടനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്