സൗദിയിൽ ടയർ വിപണികളിൽ വ്യാപക പരിശോധന
റിയാദ്: വിവിധ സർക്കാർ ഏജൻസികൾ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ടയർ മാർക്കറ്റുകളിൽ പരിശോധനാ ക്യാംബയിൻ നടത്തി.
അംഗീകൃത സൗദി സ്പെസിഫിക്കേഷനുകളും ഊർജ്ജ കാര്യക്ഷമതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ടയർ വിപണികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പരിശോധനയുടെ ലക്ഷ്യം.
പരിശോധന ലക്ഷ്യമിട്ടത് 4,657 വിപണികളെയാണ്, 90 സ്ഥാപനങ്ങൾ നിയമങ്ങൾ ലംഘിച്ഛതായി കണ്ടെത്തി. കാരണമായി. ഇലക്ട്രോണിക് പേയ്‌മെന്റ് ഇല്ലാത്ത ഒരു സ്ഥാപനം , സൗദി എനർജി എഫിഷ്യൻസി ലേബൽ ഇല്ലാത്ത ഉൽപ്പന്നം, വില രേഖപ്പെടുത്താത്ത ഉൽപ്പന്നം എന്നിവ ഇതിൽ പെടുന്നു.
വ്യവസായ, ധാതു വിഭവ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, സൗദി സെന്റർ ഫോർ എനർജി എഫിഷ്യൻസി എന്നിവ പരിശോധനാ ക്യംബയിനിൽ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa