Sunday, April 20, 2025
Saudi ArabiaTop Stories

സൗദികളുടേതല്ലാത്ത ആടുകളെയും ഒട്ടകങ്ങളെയും സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള സമയ പരിധി മണിക്കൂറുകൾക്കകം തീരും

റിയാദ്: സൗദി ഇതര ആടുകളെയും ഒട്ടകങ്ങളെയും അവരുടെ രാജ്യങ്ങളിലേക്ക് മടക്കിയയക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയപരിധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആവർത്തിച്ചു.

ആഗസ്ത് 31 വ്യാഴാഴ്ചയാണ് സൗദികളുടേതല്ലാത്ത ആടുകൾക്കും ഒട്ടകങ്ങൾക്കും സ്വദേശത്തേക്ക് മടങ്ങാനുള്ള അവസാന സമയ പരിധി.

രാജ്യത്തിലെ പ്രകൃതിദത്ത മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ വികസനത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കുക, നേരത്തെയുള്ള മേച്ചിൽ നിർത്തുക, അമിതവും ക്രമരഹിതവുമായ മേച്ചിൽ, മേച്ചിൽപ്പുറങ്ങളെ ദോഷകരമായി ബാധിക്കുന്ന തെറ്റായ രീതികൾ നിർത്തൽ എണ്ണിവയെല്ലാം ഉൾക്കൊള്ളുന്ന ചട്ടക്കൂടിൽ ആണ് വിദേശ ആടുകൾക്കും ഒട്ടകങ്ങൾക്കുമുള്ള നിയന്ത്രണം വരിക.

ആടുകളെയും ഒട്ടകങ്ങളേയും സമയ പരിധിക്കുള്ളിൽ തിരികെ അയക്കാത്ത ഉടമകൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

നിരവധി പാരിസ്ഥിതിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെയും സസ്യങ്ങളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന നിയന്ത്രണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുന്നതിലൂടെയും രാജ്യത്തെ സസ്യജാലങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്