Sunday, April 20, 2025
Saudi ArabiaTop Stories

ജിദ്ദയിൽ 11 കിലോമീറ്റർ നീളമുള്ള കൃത്രിമക്കനാൽ ഉൾപ്പെട്ട പുതിയ നഗരം നിർമ്മിക്കുന്നു

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ റോഷെൻ ഗ്രൂപ്പ്, വടക്കൻ ജിദ്ദ ഗവർണറേറ്റിൽ “മറാഫി” പ്രോജക്‌ട് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

11 കിലോമീറ്ററോളം നീളുന്ന കൃത്രിമ ജല കനാൽ.ഉൾക്കൊള്ളുന്ന പദ്ധതിയിൽ 1,30,000 -ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും.

പദ്ധതി വടക്കൻ ജിദ്ദയ്ക്ക് ഒരു പുതിയ മുഖം സൃഷ്ടിക്കും, കൂടാതെ പ്രകൃതി വിഭവങ്ങളിലും അത്യാധുനിക സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്താനും ജിദ്ദയെ ആഗോള നഗരങ്ങളുടെ നിരയിൽ എത്തിക്കാനും പദ്ധതി സഹായിക്കുന്നു. ഊർജ്ജസ്വലമായ ഒരു സമൂഹവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും സൃഷ്ടിക്കുകയെന്ന കിംഗ്ഡം വിഷൻ 2030 ന്റെ ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണീ പദ്ധതിയും.

വിദേശികളെയും സന്ദർശകരെയും ആകർഷിക്കുന്ന പാർപ്പിട, വാണിജ്യ, വിനോദ ഇടങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രാദേശിക നഗര കേന്ദ്രം ചേർത്തുകൊണ്ട് ജിദ്ദ നഗരത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രോജക്റ്റ് പ്രവർത്തിക്കുന്നു,

ഷിക്കാഗോ, സ്റ്റോക്ക്‌ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലെ ജലാശയങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒരു ജലാശയമായി മാറാഫി വാട്ടർ കനാലിനെ കണക്കാക്കുന്നു. ഇത് ചരിത്രം സൃഷ്ടിക്കും എന്നുറപ്പാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്