സൗദിയിൽ ഡിജിറ്റൽ മേഖലയിൽ പ്രവാസികൾക്ക് വൻ വെല്ലു വിളിയായി ഫ്യുവൽ വരുന്നു
റിയാദ്: തൊഴിൽ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നേടുന്നതിന് ഒരു ലക്ഷം സൗദികളെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി നൈപുണ്യത്തിനും ഭാവി ജോലികൾക്കുമായി രൂപകൽപ്പന ചെയ്ത പുതിയ പരിശീലന പരിപാടി, ഫുവൽ എന്ന പേരിൽ ആരംഭിച്ചു.
ആദ്യ വർഷത്തിൽ ഒരു ലക്ഷം സൗദി പുരുഷന്മാരെയും സ്ത്രീകളെയും പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫ്യൂവൽ പദ്ധതി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സൗദി ഡിജിറ്റൽ അക്കാദമി, നാഷണൽ ഇ ലേണിംഗ് സെൻ്റർ കോഴ്‌സറ എന്നിവയുമായി സഹകരിച്ച് പ്രഖ്യാപിച്ചു.
ഫ്യുവൽ പദ്ധതി വിജയകരമായി പുർത്തിയാകുന്നതോടെ തൊഴിൽ വിപണിയിൽ ഡിജിറ്റൽ മേഖലയിൽ ആവശ്യമായവ പൂർത്തിയാക്കാൻ സൗദി യുവതീ യുവാക്കൾ തന്നെ പ്രാപ്തരായിത്തീരും എന്നാണു പ്രതീക്ഷ.
8 പ്രധാന തൊഴിൽ മേഖലകളിലൂടെയും 200-ലധികം പരിശീലന കോഴ്‌സുകളിലൂടെയും 40-ലധികം ഏകോപിത വിദ്യാഭ്യാസ പാതകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
സൗദി യുവതീ യുവാക്കൾ ഡിജിറ്റൽ മേഖലയിൽ ആവശ്യമായ അത്രയും ലഭ്യമാകുന്ന സ്ഥിതി നിലവിൽ വരുന്നതോടെ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് പുതിയ മേഖലകൾ കണ്ടെത്തേണ്ടി വരും എന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa