സൗദിയിൽ വിദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി
റിയാദിൽ കുടുംബക്കാരനെ കൊലപ്പെടുത്തിയ സുഡാനി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മജ്ദി സലൂമ എന്ന സുഡാനി പൗരൻ ആണ് തൻ്റെ ബന്ധുവായ മുഖ്താർ റുവൈസിനെ വാക്ക് തർക്കത്തെത്തുടർന്ന് കത്തി കൊണ്ട് നിരവധി തവണ കുത്തിക്കൊലപ്പെടുത്തിയത്.
പ്രതിയെ പിടികൂടിയ സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുകയും കേസ് പ്രത്യേക കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച റിയാദിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിരപരാധികളെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ ചെയ്യുന്ന എല്ലാവരിലും അല്ലാഹുവിൻ്റെ വിധികൾ നടപ്പാക്കുന്നതിനും സുരക്ഷിതത്വം സ്ഥാപിക്കുന്നതിനും നീതി കൈവരിക്കുന്നതിനും രാജ്യത്തിന്റെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്., അങ്ങനെ ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്ന എല്ലാവർക്കും നിയമാനുസൃതമായ ശിക്ഷ അവന്റെ വിധിയായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa