സൗദി അറേബ്യ ആഗോള ജല സംഘടന രൂപീകരിക്കുമെന്ന് കിരീടാവകാശി
ആഗോള ജല സുസ്ഥിരത സുരക്ഷിതമാക്കുന്നതിൽ സർക്കാരുകളും സംഘടനകളും നടത്തുന്ന ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ ഒരു ആഗോള ജല സംഘടന സ്ഥാപിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
റിയാദ് ആസ്ഥാനമായുള്ള സംഘടന, വൈദഗ്ധ്യം കൈമാറാനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും, ഗവേഷണ-വികസന അനുഭവങ്ങൾ പങ്കിടാനും പദ്ധതിയിടുന്നു.
അതോടൊപ്പം, ജലസ്രോതസ്സുകളുടെ സുസ്ഥിരതയും എല്ലാവർക്കുമായി അവയുടെ പ്രവേശനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ഉയർന്ന മുൻഗണനയുള്ള പദ്ധതികളുടെ സ്ഥാപനവും ധനസഹായവും ഇത് പ്രോത്സാഹിപ്പിക്കും.
സംഘടന സ്ഥാപിക്കുന്നതിലൂടെ, ആഗോള ജലവിതരണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത യാണ് വ്യക്തമാകുന്നത്. പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള സൗദി അറേബ്യയുടെ സമർപ്പണവുമായി ഈ സംരംഭം യോജിപ്പിച്ചിരിക്കുന്നു.
ലോകജനസംഖ്യ 9.8 ബില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന വെളിച്ചത്തിൽ, 2050-ഓടെ ആഗോള ജലത്തിന്റെ ആവശ്യകത ഇരട്ടിയാകുമെന്ന പ്രവചനങ്ങളുടെ സാഹചര്യത്തിൽ ഈ തീരുമാനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa