നേരം വെളുത്തപ്പോൾ അക്കൌണ്ടിൽ ഒരു ലക്ഷം റിയാൽ; പിന്നീട് സൗദി യുവാവ് ചെയ്തത്
തന്റെ അക്കൗണ്ടിൽ അഡ്രസ് തെറ്റി ഒരു ലക്ഷം റിയാൽ കയറിയത് കണ്ട സൗദി യുവാവ് ഒരു ദിവസം ചെയ്ത കാര്യങ്ങൾ സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഉറക്കമുണർന്ന യുവാവ് തന്റെ മൊബൈലിൽ നോക്കിയപ്പോൾ അൽ റാജ് ഹി ബാങ്കിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് അഡ്രസ് പിഴച്ച് ഒരു ലക്ഷം റിയാൽ ക്രെഡിറ്റ് ആയ മെസേജ് ആണ് കണ്ടത്.
അക്കൗണ്ടിൽ നേരത്തെ ഉണ്ടായിരുന്ന യുവാവിന്റെ 3000 റിയാലിന്റെ കൂടെ ഇപ്പോൾ ലഭിച്ച 1 ലക്ഷം കൂടെ ആയപ്പോൾ ആകെ 1,03,000 റിയാൽ അക്കൗണ്ടിൽ ബാലൻസ് ആയി.
പണം വന്നതിനു ശേഷം അൽ രാജ് ഹിയിൽ നിന്ന് യുവാവിനു വിളി വരികയും പണം തിരികെ നൽകാനുള്ള വഴികൾ അറിയിക്കുകയും ചെയ്തു.
എന്നാൽ തൽക്കാലം പണക്കാരനായ സമാധാനത്തിൽ യുവാവ് വീട്ടിൽ നിന്ന് പുറത്തിറങ്ങി നേരെ റെന്റ് എ കാർ സ്ഥാപനത്തിൽ പോയി 700 റിയാൽ കൊടുത്ത് ഒരു ദിവസത്തേക്ക് പുതിയ മോഡൽ ലെക്സസ് കാർ വാടകക്കെടുക്കുകയാണു ആദ്യം ചെയ്തത്.
അതോടൊപ്പം റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും കയറി വില കൂടിയ ഐറ്റങ്ങൾ കഴിക്കുകയും ചെയ്തു.
അക്കൗണ്ടിൽ നിന്ന് അന്ന് ആകെ 2000 റിയാൽ ചെലവാക്കിയ യുവാവ് ലക്സസുമായി നേരെ അൽ രാജ് ഹി ബാങ്കിൽ പോയി അക്കൗണ്ട് ഉടമയെ കാണുകയും അയാളുടെ 1 ലക്ഷം റിയാൽ മടക്കി നൽകുകയും ചെയ്തു.
അക്കൗണ്ട് ഉടമ തന്നെ ആദരിച്ചതായും പാരിതോഷികമായി 5000 റിയാൽ തനിക്ക് നൽകിയതായി വെളിപ്പെടുത്തിയ യുവാവ് ഒരു ദിവസം പണക്കാരനായി എന്ന സമാധാനത്തോടെ ജീവിച്ച അനുഭവം പങ്ക് വെക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa