കളിക്കാർക്ക് വേണ്ടി പണം ചെലവഴിക്കുന്നതിൽ സൗദി ലീഗ് ലോകത്ത് രണ്ടാം സ്ഥാനത്ത്
പുതിയ കളിക്കാർക്കായി പണം ചെലവഴിക്കുന്നതിൽ സൗദി ഫുട്ബോൾ ലീഗ് ക്ലബ്ബുകൾ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്.
ഫിഫ റിപ്പോർട്ട് പ്രകാരം പുതിയ കളിക്കാർക്ക് പണം ചെലവഴിക്കുന്നതിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനു തൊട്ട് പിറകിൽ ആണ് സൗദി ലീഗിന്റെ സ്ഥാനം.
ഇംഗ്ലീഷ് ക്ലബുകൾ (1.98 ബില്യൺ) പുതിയ കളിക്കാർക്ക് വേണ്ടി ചെലവഴിച്ചപ്പോൾ സൗദി ക്ലബ്ബുകളുടെ മൊത്തം ചെലവ് 875.4 മില്യൺ ഡോളറാണ്. , ഫ്രാൻസ് (859.7 മില്യൺ ), ജർമ്മനി (762.4 മില്യൺ), ഇറ്റലി (711 മില്യൺ), സ്‌പെയിൻ (405.6 മില്യൺ) എന്നിങ്ങനെയാണു കളിക്കാർക്ക് വേണ്ടി ചെലവഴിച്ചത്.
സൗദിയുടെ ചെലവഴിക്കലിലൂടെ എ എഫ് സി ക്ലബ്ബുകളുടെ മൊത്തം അന്താരാഷ്ട്ര ട്രാൻസ്ഫർ ചെലവുകളുടെ വിഹിതം 14 ശതമാനത്തിലെത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa