ഫിംഗർ പ്രിൻ്റില്ലാതെയും സൗദിയിൽ സിം കച്ചവടം
ഫിംഗർ പ്രിൻ്റില്ലാതെയും സൗദിയിൽ മൊബൈൽ സിം കാർഡുകൾ വിൽക്കപ്പെടുന്നതായി സർവേ റിപ്പോർട്ട്.
പ്രമുഖ കംബനികളുടെ സിം കാർഡുകൾ ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതായാണു റിപ്പോർട്ടിൽ പറയുന്നത്.
ഗാർഹിക തൊഴിലാളികളുടെയും എക്സിറ്റടിച്ച് പോയ വിദേശികളുടെയുമെല്ലാം പേരിലുള്ള ഐഡികളിൽ ആക്റ്റിവേറ്റ് ചെയ്യപ്പെട്ട കാർഡുകളാണു ഇങ്ങനെ വിൽക്കപ്പെടുന്നത്.
ഇത്തരത്തിൽ മറ്റുള്ളവരുടേ ഐഡികളിൽ സിം എടുത്തവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അത് ഐ ഡിയുടെ ഉടമസ്ഥർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നത് ആശങ്കയുളവാക്കുന്നതാണു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa