തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ലോറി മറിഞ്ഞ് കത്തി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി ജിദ്ദ- യാമ്പു ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.

കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശി പുതുവാക്കുന്ന വേണു (54) ആണ് മരിച്ചത്. ജിദ്ദയിൽ നിന്ന് 200 കിലോമീറ്ററിലധികം അകലെ വെച്ചായിരുന്നു അപകടം.

യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സ്ചറുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ -പെട്ടത്.

ലോറി മറിഞ്ഞതിനെത്തുടർന്ന് കത്തുകയായിരുന്നു. വേണുവിൻ്റെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്