സൗദി ദേശീയ ദിനാവധിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് മറുപടി
ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലെ സ്വകാര്യ മേഖലയിലെയും ലാഭേച്ചയില്ലാത്ത മേഖലയിലെയും ജീവനക്കാർക്ക് സെപ്തംബർ 23 ശനിയാഴ്ച പൊതു അവധിയാണെന്നത് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം നിയമം പ്രകാരം പൊതു അവധി വാരാന്ത്യ അവധി ദിനത്തോട് യോജിച്ച് വന്നാൽ ബദൽ അവധി നൽകിയിരിക്കണം എന്നാണ് വ്യവസ്ഥ. ഇങ്ങനെ ബദൽ അവധി ദിനം നൽകുന്നത് വാരാന്ത്യ അവധി ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആകാം.ഇത് പ്രകാരം ഈ വർഷം സൗദി നാഷണൽ ഡേ സെപ്തംബർ 23 ശനിയാഴ്ചയായതിനാൽ ജീവനക്കാർക്ക് ശനിയാഴ്ച വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങൾ ബദൽ അവധി നൽകിയിരിക്കണം.
വാർഷിക അവധിയെടുത്ത ഒരു ജീവനക്കാരന്റെ അവധി ദിനങ്ങൾക്കിടയിലാണ് ദേശീയ ദിനാവധി വരുന്നതെങ്കിൽ അയാൾക്ക് ഒരു ദിവസം കൂടി അധികം ലീവ് ലഭിക്കാൻ അർഹതയുണ്ട്.
രോഗാവധിയിലുള്ള ജീവനക്കാരന്റെ അവധി ദിനങ്ങൾക്കിടയിലാണ് ദേശീയ ദിനാവധി വരുന്നതെങ്കിൽ അയാൾക്ക് ആ ദിവസത്തെ വേതനം ലഭിക്കാനും അർഹതയുണ്ട്.
അതേ സമയം രണ്ട് പെരുന്നാൾ അവധിക്കിടയിൽ ആണ് ദേശീയ ദിനം വരുന്നതെങ്കിൽ ബദൽ അവധി നൽകേണ്ടതില്ല എന്നാണ് നിയമം.
ദേശീയ ദിനാവധി നൽകാതിരുന്നാൽ തൊഴിലുടമക്ക് നിയമ പ്രകാരം പിഴ ചുമത്തപ്പെടും. അതേ സമയം നിർബന്ധിത സാഹചര്യത്തിൽ ജോലി ചെയ്യിക്കേണ്ട അവസ്ഥയാണെങ്കിൽ ഓവർ ടൈം മണി നൽകിയിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa