സൗദിയിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ഓപൺ ഹൗസിന് ഇനി മണിക്കൂറുകൾ മാത്രം
ജിദ്ദ: സൗദിയിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഓപൺ ഹൗസിനു ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ഈ വരുന്ന 29 ആം തീയതി വെള്ളിയാഴ്ച ഉച്ഛക്ക് 3 മണി മുതൽ ആണ് ഓപ്പൺ ഹൌസ് സംഘടിപ്പിക്കുന്നതെന്ന് കോണ്സുലേറ്റ് ഒരാഴ്‌ച മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.
സൗദിയിൽ വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്ക് ഓപ്പൺ ഹൗസിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ സാധിക്കും.
ജോലി സംബന്ധമായും,രേഖകൾ സംബന്ധമായും മറ്റും വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾ ജിദ്ദ തഹ്ലിയ സ്ട്രീറ്റിലെ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നത് വലിയ ആശ്വാസമായിരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa