Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ആരംഭിച്ച ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി 4000 ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ജിദ്ദ: കഴിഞ്ഞ ബുധനാഴ്ച ജിദ്ദ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ തുറന്ന ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി നേരിട്ടുള്ള 4000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.

അമേരിക്കൻ കംബനിയായ ലൂസിഡിന്റെ ഏറ്റവും വലിയ ഓഹരി ഉടമ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (60%) ആണെന്നത് ശ്രദ്ധേയമാണ്.

”രാജ്യത്തെ ആദ്യത്തെ കാർ നിർമ്മാണ കേന്ദ്രം തുറന്ന് സൗദി അറേബ്യയിൽ ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അത് ഞങ്ങളുടെ അവാർഡ് നേടിയ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും കൂടുതൽ സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥയെക്കായുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും ചെയ്യും” – കാർ ഫാക്ടറി ഉദ്ഘാടന വേളയിൽ ലൂസിഡ് സി ഇ ഒ പീറ്റർ റൗലിൻസൺ പറഞ്ഞു.

നിലവിൽ, അരിസോണയിലെ ലൂസിഡിന്റെ പ്രൈമറി മാനുഫാക്ചറിംഗ് പ്ലാന്റിൽ നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകൾ ജിദ്ദ ഫാക്ടറിയിൽ അസംബിൾ ചെയ്യുന്നു. എന്നാൽ ഭാവിയിൽ മെറ്റീരിയലുകൾ സൗദിയിൽ നിന്ന് തന്നെ ലഭ്യമാക്കാനാണു ശ്രമമെന്നും സി ഇ ഒ പറഞ്ഞു.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്