തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽ നസ്റിന് ജയം, ഇത്തിഹാദിന് സമനില

സൗദി റോഷൻ ലീഗിലെ 8 ആം റൗണ്ട് മത്സരങ്ങൾ ആരംഭിച്ചു. ആദ്യ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ 2 – 1 നു അൽ താഇയെ തോൽപ്പിച്ചു.

അൽ നസ്റിനു വേണ്ടി ടലസ്ക 32 ആം മിനുട്ടിലും റൊണാൾഡോ 87 ആം മിനുട്ടിൽ പെനാൽട്ടിയിലൂടെയും ഗോളുകൾ നേടി.

മറ്റൊരു മത്സരത്തിൽ കരുത്തരായ അൽ ഇത്തിഹാദ് അൽ ഫൈഹയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പരിക്ക് മൂലം ബെൻസിമ ഇന്നും കളത്തിലിറങ്ങിയിരുന്നില്ല.

ഇന്ന് രാത്രി സൗദി ടൈം 9 മണിക് നടക്കുന്ന ആവേശകരമായ മറ്റൊരു മത്സരത്തിൽ നെയ്മറിൻ്റെ അൽ ഹിലാൽ അൽ ശബാബുമായി ഏറ്റ് മുട്ടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്