Saturday, September 21, 2024
FootballSaudi ArabiaTop Stories

എ എഫ് സി ചാംബ്യൻഷിപ്പിൽ അൽ നസ് റും ഇത്തിഹാദും ഇന്ന് കളത്തിൽ

റിയാദ്: എ എഫ് സി ചാംബ്യൻഷിപ്പ് രണ്ടാം റൗണ്ടിൽ പ്രമുഖ സൗദി ക്ളബുകളായ അൽ നസ് റും ഇത്തിഹാദും തങ്ങളുടെ എതിരാളികളുമായി ഏറ്റ് മുട്ടും.

റൊണാൾഡോയുടെ അൽ നസ്ർ താജികിസ്താൻ്റെ ഇസ്തിക് ലാലുമായാണു ഏറ്റ് മുട്ടുക. സൗദി സമയം രാത്രി 9 മണിക്ക് റിയാദിൽ വെച്ചാണ് മത്സരം.

അതേ സമയം ബെൻസിമയുടെ ഇത്തിഹാദ് ഇറാൻ ക്ളബ് സെപഹാനുമായി ഏറ്റ് മുട്ടും.സൗദി സമയം രാത്രി 7 മണിക്ക് ഇറാനിലെ ഇസ്ഫഹാനിൽ വെച്ചായിരിക്കും മത്സരം നടക്കുക.

എ എഫ് സി ചാംബ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ ഇത്തിഹാദും അൽ നസ്റും വിജയികളായിരുന്നു. സൗദി ടീമുകളായ അൽ ഹിലാലും അൽ ഫൈഹയും നാളെയാണ് തങ്ങളുടെ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്