ജിദ്ദ ഡെർബിയിൽ അൽ അഹ് ലി സൗദിക്ക് ജയം
സൗദി പ്രോ ലീഗിലെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ അൽ അഹ് ലി സൗദി മടക്കമില്ലാത്ത ഒരു ഗോളിന് ഇത്തിഹാദിനെ തോൽപ്പിച്ചു.
രണ്ട് പ്രമുഖ ജിദ്ദ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷിയാകാനെത്തിയവരെക്കൊണ്ട് ജൗഹറ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു.
തലക്കേറ്റ പരിക്ക് വക വെക്കാതെ കളത്തിൽ തുടർന്ന ഫ്രാങ്ക് കെസ്സിയായിരുന്നു അൽ അഹ് ലിയെ വിജയികളാക്കിയ മനോഹരമായ ഗോൾ നേടിയത്.
ഇന്നലത്തെ മത്സരത്തോടെ പോയിന്റ് നിലയിൽ ഇത്തിഹാദ് നാലാം സ്ഥാനത്തിലും അൽ അഹ് ലി അഞ്ചാം സ്ഥാനത്തും ആണുള്ളത്.
അതേ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള അൽ നസ്ർ 15 ആം സ്ഥാനത്തുള്ള അബ് ഹയോട് 2 – 2 സ്കോറിൽ സമനില വഴങ്ങേണ്ടി വന്നു.
ഫ്രാങ്ക് കെസ്സി ഇത്തിഹാദിനെതിരെ നേടിയ മനോഹരമായ ഗോൾ കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa