Sunday, April 20, 2025
Top StoriesWorld

യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ; ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പേര് കേട്ട ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ

ഹമാസ് ആയിരക്കണക്കിന് റോക്കറ്റുകളുടെ അകമ്പടിയോടെ നടത്തിയ പെട്ടെന്നുള്ള ആക്രമണത്തിൽ അമ്പരന്ന് ഇസ്രായേൽ. നിരവധിയാളുകൾ കൊല്ലപ്പെടുകയും തട്ടിക്കൊണ്ട് പോകപ്പെടുകയും ചെയ്തതോടെ ഹമാസുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിൽ ചുരുങ്ങിയത് 250 ഇസ്രായേലികൾ കൊല്ലപ്പെട്ടു. ഇതിൽ ഉന്നത സൈനികരും ഉൾപ്പെടുന്നു.

ശക്തമായ ആക്രമണം ഇസ്രായേലും നടത്തുന്നുണ്ട്. നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ 20 കുട്ടികൾ ഉൾപ്പെടെ 256 പേർ കൊല്ലപ്പെടുകയും 1,800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഇസ്രായേൽ പട്ടണങ്ങളിൽ അപ്രതീക്ഷിത ആക്രമണത്തിൽ ഹമാസ് പിടികൂടിയ മൊത്തം ഇസ്രായേലികളുടെ എണ്ണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനേക്കാൾ “പല മടങ്ങ്” കൂടുതലാണെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ (ഹമാസ്) സായുധ വിഭാഗത്തിന്റെ വക്താവ് അബു ഉബൈദ പ്രസ്താവിച്ചു.

ആഗോള തലത്തിൽ പ്രസിദ്ധമായ ഇസ്രായേലിന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടായിരുന്നു ഹമാസ് ആക്രമണം നടന്നത് ശ്രദ്ധേയമാണ്. അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ സംഘർഷം വർധിക്കുകയും നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണം ഉണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്