സാധാരണക്കാരെ ലക്ഷ്യമാക്കി ഇസ്രായേൽ അക്രമം നടത്തിയാൽ ബന്ദിയെ കൊല്ലുമെന്ന് ഹമാസ്
ഗാസയിലെ സിവിലിയൻ വീടുകളിൽ ഇസ്രായേൽ പുതിയ ബോംബാക്രമണം നടത്തിയാൽ പകരമായി ഒരു ബന്ദിയെ മുന്നറിയിപ്പില്ലാതെ വധിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി.
തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഓഡിയോയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലി തടവുകാരുടെ സുരക്ഷയും ക്ഷേമവും കാത്തുസൂക്ഷിക്കുന്നതിലൂടെ തങ്ങൾ ഇസ്ലാമിക നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതായി പറഞ്ഞ വാക്താവ് ബോംബാക്രമണത്തിലൂടെ ഫലസ്‌തീനി വീടുകളിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ ഇസ്രായേലീ നീക്കത്തെ കുറ്റപ്പെടുത്തി.
ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ഫലമായി ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലിയരിൽ നാല് പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.
വാരാദ്യം ഹമാസ് നടത്തിയ ആക്രമണത്തില് നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയതായി ഇസ്രയേല് വിദേശകാര്യ മന്ത്രി എലി കോഹന് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa