ഗാർഹിക തൊഴിലാളികളുടെ ലെവി: പ്രീമിയം ഇഖാമയുള്ളവർക്ക് സൗദികൾക്കുള്ള ആനുകൂല്യം ലഭിക്കും
റിയാദ് – വീട്ടുജോലിക്കാർക്കുള്ള വാർഷിക ലെവി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രീമിയം റെസിഡൻസി ഉടമകളായ പ്രവാസികൾക്കും സൗദി പൗരന്മാരുടെ അതേ പദവിയായിരിക്കുമെന്ന് മന്ത്രിമാരുടെ കൗൺസിൽ ചൊവ്വാഴ്ച തീരുമാനിച്ചു.
വാർഷിക ലെവി നൽകാതെ റിക്രൂട്ട് ചെയ്യാൻ അനുവദിച്ച ഗാർഹിക തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് പ്രീമിയം റസിഡൻസി പെർമിറ്റ് ഉള്ളയാളെ സൗദി കാറ്റഗറിയിൽ കണക്കാക്കാനുള്ള നിർദ്ദേശം വന്നതിനെത്തുടർന്നായിരുന്നു മന്ത്രിസഭ അംഗീകാരം നൽകിയത്.
കാബിനറ്റ് തീരുമാനമനുസരിച്ച്, പ്രീമിയം ഇഖാമയുള്ളവർ അവരുടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ ഓരോ ജോലിക്കാരനും വാർഷിക ലെവി 9600 റിയാൽ നൽകണം.
അതേ സമയം പ്രീമിയം ഇഖാമയില്ലാത്ത പ്രവാസിയാണെങ്കിൽ അയാളുടെ കീഴിൽ ലെവിയില്ലാതെ ജോലി ചെയ്യാൻ അനുവദിക്കപ്പെട്ട ഗാർഹിക തൊഴിലാളികളുടെ എണ്ണം രണ്ടായിരിക്കും. രണ്ടിൽ കൂടുതൽ വരുന്ന തൊഴിലാളിക്ക് 9600 റിയാൽ വീതം ലെവി അടക്കണം.
ഗാർഹിക തൊഴിലാളികൾക്ക് നിബന്ധനകളോടെ ലെവി ചുമത്താൻ 2022 മാർച്ച് 8 ന് മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച്, സൗദി തൊഴിലുടമകൾ ഓരോ വീട്ടുജോലിക്കാരനും അവരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9600 റിയാൽ വാർഷിക ലെവി നൽകേണ്ടിവരും, അതേസമയം പ്രവാസി തൊഴിലുടമകൾ (പ്രീമിയം ഇഖാമയില്ലാത്ത) ഓരോ ഗാർഹിക തൊഴിലാളിക്കും, അവരുടെ എണ്ണം രണ്ടിൽ കൂടുതൽ ആണെങ്കിൽ ലെവി നൽകേണ്ടിവരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
