റിയാദിൽ 11 പേരടങ്ങുന്ന കുടുംബത്തിനു സൗദി പൗരത്വം നൽകി; പേരു വിവരങ്ങൾ അറിയാം
റിയാദ് മേഖലയിലെ സിവിൽ സ്റ്റാറ്റസ് ജനറൽ അഡ്മിനിസ്ട്രേഷൻ, 11 പേരടങ്ങുന്ന കുടുംബത്തിന് സൗദി പൗരത്വം നൽകിയതായി പ്രഖ്യാപിച്ചു.
അലി ജദീഅ’ മുഹമ്മദ് അനാസർ അൽ വൽദാവി, അദ്ദേഹത്തിൻ്റെ ഭാര്യ അസീസ ഹമൂദ് ത്വാഹാ അൽ ഉഫൈദലി എന്നിവരാണു പൗരത്വം ലഭിച്ച കുടുംബ നാഥർ.
ഇവരുടെ മക്കളായ അബ്ദുറസാഖ്, അബ്ദുല്ല, ഹുസൈൻ, നിഹാദ്, ഹയ, ഹിന്ദ്, ഫാതിമ, അഹൂദ്, ഇൽഹാം എന്നിവർക്കും സൗദി പൗരത്വം നൽകി.
ഇവർക്ക് പുറമെ അമാനി ഖലഫ് മൂസാ ബദൈവി അൽ ഈസാവി എന്നയാൾക്കും സൗദി പൗരത്വം നൽകിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
