ട്രാഫിക് പിഴകൾ അടക്കാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സാധിക്കുമോ ? സൗദി മുറൂറിൻ്റെ മറുപടി കാണാം
സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഉപയോക്താക്കളുടെ വിവിധ സംശയങ്ങൾക്ക് അതിൻ്റെ ഒഫീഷ്യൽ പ്ളാറ്റ് ഫോമിലൂടെ മറുപടി നൽകി.
ട്രാഫിക് പിഴകൾ നില നിൽക്കേ ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ട്രാഫിക് പിഴകൾ അടക്കൽ നിർബന്ധമാണെന്നാണ് മുറൂർ മറുപടി നൽകിയത്.
ഇഖാമ കാലാവധി കഴിഞ്ഞയാൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ സാധിക്കുമോ എന്ന ചോദ്യത്തിനു വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറാൻ താമസ രേഖ കാലാവധിയുണ്ടായിരിക്കൽ നിർബന്ധമാണ് എന്നാണ് മുറൂർ മറുപടി നൽകിയത്.
മറ്റൊരു ചോദ്യത്തിനു മറുപടിയായി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന കാലയളവിനു പരിഗണിക്കുക ഏറ്റവും അവസാനം പുതുക്കിയ ഡേറ്റ് മുതലായിരിക്കും എന്നും മുറൂർ മറുപടി നൽകി.
അതേ സമയം വാഹന അപകടങ്ങൾക്ക് ചുറ്റും ആളുകൾ ഒത്തുകൂടുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പരിക്കേറ്റവരെ രക്ഷിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നുവെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa