ലെബനാനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തു വിട്ടതായി ഹമാസ്; ഇസ്രായേൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് 20 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് സായുധ വിഭാഗം അറിയിച്ചു.
അതേ സമയം ആക്രമണം അവസാനിപ്പിക്കാൻ തയ്യാറിയില്ലെങ്കിൽ ഇസ്രായേൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കാൻ ഉദ്ദേശമില്ലെങ്കിൽ മേഖലയിലെ എല്ലാ പാർട്ടികളുടെയും കൈകൾ ട്രിഗറിലാണെന്ന് അവർ ഓർക്കുന്നത് നല്ലതാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി വിദേശ കാര്യ മന്ത്രിയെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ഇറാൻ നേരിട്ട് ഏതെങ്കിലും വിധത്തിൽ യുദ്ധതിൽ ഇടപെടാനുള്ള സാധ്യത തങ്ങൾ തള്ളിക്കളയുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.top
ഫലസ്തീൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്ര ഏജൻസിയുടെ കണക്കനുസരിച്ച്, ഇസ്രായേലുമായുള്ള പോരാട്ടത്തിന്റെ ആദ്യ ഏഴ് ദിവസങ്ങളിൽ ഒരു ദശലക്ഷം ഗസക്കാർ പലായനം ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്നു.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ 2,670 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.9,600ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa