ജുബൈലിൽ കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിലെ ജുബൈലിൽ കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സെർച്ച് ആന്റ് റെസ്ക്യു ടീം അറിയിച്ചു.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് 82 കാരനായ ഉമർ സിറാജുദ്ദീൻ എന്ന വൃദ്ധനെ കാണാതായതായി തിങ്കളാഴ്ച രാവിലെ 7:30 ഓടെ സെർച്ച് ടീമിനു വിവരം ലഭിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ അസോസിയേഷൻ അംഗങ്ങൾ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു, കാണാതായ ആളുടെ കാർ കണ്ടെത്തി.
തുടർന്ന് അംഗങ്ങൾ കാൽ നടയായി തിരച്ചിൽ നടത്താൻ ആരംഭിച്ചു. ഒടുവിൽ ജുബൈലിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഫാദിലിയിൽ വൃദ്ധമെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
