ഉംറ ബസും ഒട്ടകവും കൂട്ടിയിടിച്ച് മരണം; നിരവധി പേർക്ക് പരിക്ക്
ജോർദ്ദാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസിൽ റോഡിലൂടെ അലഞ്ഞ് നടന്നിരുന്ന ഒട്ടകം ഇടിച്ച് ഒരാൾ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ തൈമാഇൽ വെച്ച് മദീനയിലേക്കുള്ള വഴിയിലാണു അപകടം സംഭവിച്ചത്.
അപകട വാർത്ത അറിഞ്ഞയുടൻ റെഡ് ക്രസൻ്റിൻ്റെയും ആരോഗ്യ മന്ത്രാലയത്തിൻ്റെയും എമർജൻസി ടീം സ്ഥലത്തെത്തി ആവശ്യമായ രക്ഷാ പ്രവർത്തനങ്ങൾ നടത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
