Saturday, September 21, 2024
Top StoriesWorld

ഓരോ നിമിഷവും വിലപ്പെട്ടത്; 23 ലക്ഷം ജനങ്ങൾക്ക് കുടിക്കാൻ എത്തിച്ചത്  44,000 വെള്ളക്കുപ്പികൾ

റഫഹ് അതിർത്തി തുറന്നതോടെ ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവരെ 20 ട്രക്കുകൾക്ക് ആണ് പ്രവേശനം സാധ്യമായത്.

ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് കുടിക്കാനായി ഇതുവരെ എത്തിക്കാൻ കഴിഞ്ഞത് 44,000 ബോട്ടിൽ വെള്ളം മാത്രമാണെന്ന് യു എൻ ചൈൽഡ് ഏജൻസി അറിയിച്ചു. ഇത് ആകെ 22,000 പേർക്ക് ഒരു ദിവസത്തേക്ക് മാത്രമേ മതിയാവുകയുള്ളു.

ഗാസ മുനമ്പിന് ആവശ്യമായ വൈദ്യസഹായത്തിന്റെ 3 ശതമാനം മാത്രമാണ് ഇന്ന് ലഭ്യമായത്.

“ഗാസയിലെ ഒരു ദശലക്ഷം കുട്ടികൾ ഇപ്പോൾ ഗുരുതരമായ സംരക്ഷണവും മാനുഷിക പ്രതിസന്ധിയും നേരിടുന്നതിനാൽ, ജലവിതരണം ജീവന്മരണ പ്രശ്നമാണ്. ഓരോ മിനിറ്റും വിലപ്പെട്ടതാണ്,” യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിൽ പറഞ്ഞു.

റഫഹ് ബോഡർ വഴി സഹായങ്ങൾ നൽകാൻ സാഹചര്യം ഒരുങ്ങിയതിനെ അന്താരാഷ്ട്ര സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും മഹാ സമുദ്രത്തിലെ ഒരു തുള്ളിയെപ്പോലെയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം പ്രതിഷേധങ്ങൾക്കിടയിലും ഗാസയിൽ ഇസ്രായേലിന്റെ ആക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്. റഫഹിലെ സിവിൽ ഡിഫൻസ് ഡിപാർട്ട്മെന്റും ഗാസ സിറ്റിയിലെ അൽ സറയയിലും കഴിഞ്ഞ ഏതാനും മിനുട്ടുകൾ മുമ്പ് ആക്രമണം നടന്നു. ഗാസയിൽ 1,756 കുട്ടികളും 967 സ്ത്രീകളും ഉൾപ്പെടെ 4,385 പേർ ഇത് വരെ രക്തസാക്ഷികളായിട്ടുണ്ട്.







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്