അഫ്ഗാനിലെ ഭൂകമ്പ ദുരിത ബാധിതർക്ക് 25 ടൺ ഭക്ഷണക്കൊട്ടകൾ വിതരണം ചെയ്ത് സൗദി
കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ സിൻജി ജില്ലയിൽ ഭൂകമ്പം ബാധിച്ച കുടുംബങ്ങൾക്ക് 25 ടൺ ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തു,
375 കുടുംബങ്ങൾക്കും 2,250 വ്യക്തികൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.
കിംഗ് സൽമാൻ റിലീഫ് സെന്റർ വഴി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്കും ആളുകൾക്കും നൽകുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.
ഒക്ടോബർ ആദ്യവാരം അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ 3000 ത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa