കുവൈത്തിൽ 30,000 വിദേശികൾക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ്
കുവൈത്തിൽ 30,000 വിദേശികൾ വ്യാജ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മാണ സംഘത്തെ പിടി കൂടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഈ കണ്ടെത്തൽ.
ഇതേ തുടർന്ന് ഓരോ വിദേശിയുടെയും ലൈസൻസ് പുതുക്കാൻ സമർപ്പിക്കുന്ന സമയത്ത് സുക്ഷമ പരിശോധനക്ക് വിധേയമാകണമെന്ന് ആവശ്യമുയർന്നിരിക്കുകയാണു.
ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണു ഈ സംഘം ലൈസൻസുകൾ നൽകിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
