ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ മരിച്ച മലയാളിയുടെ കുടുംബത്തെ സ്പോൺസർ സംരക്ഷിക്കും

ഹൃദയാഘാതത്തെത്തുടർന്ന് സൗദിയിൽ കഴിഞ്ഞ മാസം മരിച്ച മലയാളിയുടെ കുടുംബത്തെ ഒരു നിശ്ചിത കാലം വരെ സ്പോൺസർ സംരക്ഷിക്കും.

പത്തനാപുരം കലഞ്ഞൂർ ഇടത്തറ വെൺമണി പുരയിടം നാസറിൻ്റെ(61) സ്പോൺസറായ ദലീൽ അൽ ഉതൈബിയാണു നാസറിൻ്റെ കുടുംബത്തിനു ഒരു നിശ്ചിത കാലം വരെ ധനസഹായം നൽകുമെന്ന് അറിയിച്ചത്.

കഴിഞ്ഞ മാസം 23 നു മഹാസിനിൽ വെച്ച് മരിച്ച നാസറിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് മറവ് ചെയ്തിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും നാസറിൻ്റെ കഫീലായ ദലീൽ ഉതൈബി തന്നെയായിരുന്നു വഹിച്ചിരുന്നത്.

മഹാസിനിൽ കഴിഞ്ഞ 30 വർഷമായി പ്ളംബിംഗ് ജോലികൾ ചെയ്ത് വരുന്ന നാസറുമായി സ്പോൺസർ വളരെ അടുത്ത ബന്ധമായിരുന്നു പുലർത്തിയിരുന്നത്.

നാസറിനു ഭാര്യയും മൂന്ന് പെൺകുട്ടികളുമാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്