കുവൈത്തിൽ വിദ്യാർത്ഥിയെ കാറിൽ വെച്ച് മർദ്ദിച്ച ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ
വിദ്യാർത്ഥിയെ കാറിൽ വെച്ച് മർദ്ദിച്ച ഇന്ത്യൻ ഡ്രൈവറെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിയെ മർദ്ദിക്കുന്ന രംഗം മൊബൈലിൽ പകർത്തിയ ഒരു യൂറോപ്യൻ വനിത അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണു അറസ്റ്റിലേക്ക് വഴി തെളിയിച്ചത്.
സാൽവ പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും ഉടൻ തന്നെ അന്വേഷണം നടത്തി ഡ്രൈവറെ പിടിക്കുകയും ചെയ്തു. കുട്ടി നിരന്തരം ശല്യപ്പെടുത്തിയതിനാലാണു ഉപദ്രവിക്കേണ്ടി വന്നതെന്നാണു ഡ്രൈവറുടെ പക്ഷം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
