Saturday, September 21, 2024
Top StoriesWorld

ഗാസയിൽ ഇസ്രായേലി ബോംബ് വർഷം തുടരുന്നു; 24 മണിക്കൂറിനുള്ളിൽ രക്തസാക്ഷികളായത് 400 പേർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 400 ഓളം ഫലസ്തീനികൾ രക്തസാക്ഷികളായി.

ഗാസയിലെ ജനസാന്ദ്രതയേറിയ ജബാലിയ അഭയാർത്ഥി ക്യാമ്പും ഗാസയിലെ അൽ-ഷിഫ, അൽ-ഖുദ്‌സ് ആശുപത്രികൾക്ക് സമീപമുള്ള സ്ഥലങ്ങളും ഉൾപ്പെടെ ഗാസയിലെ പാർപ്പിട മേഖലകൾക്ക് നേരെയാണ് ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയത്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഉടനീളം രാത്രി ഇസ്രായേൽ നടത്തിയ റെയ്ഡുകൾ രാവിലെയും തുടരുന്നുൺ, കുറഞ്ഞത് 120 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു.

അതേ സമയം ഉപരോധിക്കപ്പെട്ട ഗാസയിലേക്ക് സഹായ വിതരണത്തിന്റെ മൂന്നാമത്തെ ബാച്ച് റഫഹ് അതിർത്തി ക്രോസിംഗിലൂടെ എത്തിച്ചതായി ഈജിപ്തിലെ റെഡ് ക്രസന്റ് പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്