വാഹനങ്ങൾ നിശ്ചിത സ്ഥലത്തല്ലാതെ പാർക്ക് ചെയ്താലും മൊബൈൽ ഉപയോഗത്തിനുമുള്ള പിഴ വെളിപ്പെടുത്തി സൗദി മുറൂർ
റിയാദ: നിയുക്ത സ്ഥലങ്ങളിൽ അല്ലാതെ വാഹനം പാർക്ക് ചെയ്താൽ 100 റിയാൽ മുതൽ 150 റിയാൽ വരെയാണ് പിഴ ഈടാക്കുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
പാർക്കിംഗിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അതേ സമയം വാഹനം ഓടിക്കുംബോൾ മൊബൈൽ ഫോണുള്ള സംഗതികൾ ഉപയോഗിക്കുന്നതിനുള്ള പിഴയും മുറൂർ ഓർമ്മപ്പെടുത്തി.
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് പിഴ ചുമത്തുകയെന്ന് മുറൂർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa