Saturday, September 21, 2024
Middle EastTop StoriesWorld

ഇന്നലെ ജനിച്ചു ഇന്ന് കൊല്ലപ്പെട്ടു; ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് മരണ സർട്ടിഫിക്കറ്റ് ലഭിച്ച ഉദയ് അബു മുഹ്‌സിൻ

ഗാസയിൽ നിരന്തരമായ ബോംബാക്രമണത്തിലൂടെ ഇസ്രയേൽ നിർദാക്ഷിണ്യം കൊന്നൊടുക്കുന്ന പിഞ്ചുപൈതങ്ങളിൽ ഏറ്റവും പുതിയ പേരാണ് ഉദയ് അബു മുഹ്‌സിൻ.

ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തുന്ന ബോംബാക്രമണത്തിൽ ഉണ്ടാവുന്ന നാശനഷ്ടങ്ങളും, മരണവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫലസ്തീനിയൻ ഫോട്ടോ ജേണലിസ്റ്റ് ബിലാൽ ഖാലിദ് പങ്കുവെച്ച ചിത്രമാണിത്.

മയ്യിത്ത് പൊതിഞ്ഞ കഫൻ തുണിയിൽ എഴുതി വെച്ചിരിക്കുന്നത് ഇപ്രകാരമാണ്. “ഉദയ് അബി മുഹ്‌സിൻ, പ്രായം: ഒരു ദിവസം, അവന് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല, നൽകിയിരിക്കുന്നത് മരണ സർട്ടിഫിക്കറ്റ്.

2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയിൽ പകുതിയിലേറെയും കുട്ടികളാണ്. ആകാശത്ത് നിന്ന് വർഷിക്കപ്പെടുന്ന മിസൈലുകളെ നിരന്തരം ഭയന്ന് കഴിയുകയാണ് ഗാസയിലെ കുട്ടികൾ.

ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനിടെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളിൽ ഏകദേശം 40 ശതമാനവും കുട്ടികളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q