സൗദിയിൽ കൂടുതൽ മരണത്തിനും വൈകല്യത്തിനും കാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ
ജിദ്ദ: രാജ്യത്തെ കൂടുതൽ മരണങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ആണെന്ന് നാഷണൽ ഹാർട്ട് സെന്റർ ഡയരക്ടർ ഡോ: ആദിൽ ത്വാഷ് പറഞ്ഞു.
അൽ ഇഖ്ബാരിയ ചാനലിനു നല്കിയ ഇന്റർവ്യൂവിൽ ആണ് ഡോ: ആദിൽ ഇക്കാര്യം പറഞ്ഞത്.
കേസുകളുടെ ഗൗരവം വിലയിരുത്തേണ്ടതിന്റെയും പ്രത്യേക പരിശോധനകൾ നടത്തുന്നതിന്റെയും പരിശോധനകൾ വിശകലനം ചെയ്യുന്നതിന്റെയും പ്രാധാന്യം ഡോ: ആദിൽ ഊന്നിപ്പറഞ്ഞു.
നേരത്തെ, കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കാർഡിയോളജി ആൻഡ് കത്തീറ്ററൈസേഷൻ കൺസൾട്ടന്റ് ഡോ. മുഹമ്മദ് അൽ-ബർഖി, 2018 ൽ സൗദിയിൽ സംഭവിച്ച 44% മരണവും ഹൃദ്രോഗം മൂലമാണെന്ന് പറഞ്ഞത് ഈ അവസരത്തിൽ ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa