ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

കൊറിയക്കാർക്ക് 338 റിയാലിനു സൗദിയിലേക്ക് 5 വർഷത്തെ വിസിറ്റ് വിസ

കൊറിയക്കാർക്ക് സൗദിയിലേക്കും സൗദിയിലുള്ളവർക്ക് ദക്ഷിണ കൊറിയയിലേക്കും 90 ഡോളറിനു (337.5 റിയാൽ) 5 വർഷത്തെ മൾട്ടിപ്പ്ള് വിസിറ്റ് വിസ അനുവദിക്കുന്നതിനു ഇരു രാജ്യങ്ങളും ധാരണയായി. ഒരു വിസിറ്റിംഗിൽ താമസിക്കാവുന്ന പരമാവധി കാലാവധി 90 ദിവസമായിരിക്കും.

സൗദി കൊറിയ ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണു പുതിയ വിസ കരാർ. വിസിറ്റിംഗ് വിസ ഉപയോഗിച്ച് തൊഴിലിനോ കുടിയേറ്റത്തിനോ തീർഥാടനത്തിനോ അനുവദിക്കില്ല.

ദീർഘകാല വിസിറ്റിംഗ് വിസ അനുവദിക്കുന്നതിനു കഴിഞ്ഞ വർഷം ജപ്പാനുമായും സൗദിയും തമ്മിൽ കരാർ നിലവിൽ വന്നിരുന്നു. 190 റിയാലിനു 3 വർഷത്തേക്കാണു ഇരു രാജ്യങ്ങളിലെ പൗരന്മാർക്കും മൾട്ടിപ്ള് വിസ അനുവദിക്കുക. ഒരു സന്ദർശനത്തിൽ 90 ദിവസത്തിൽ കൂടുതൽ തങ്ങാൻ പാടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്