പിഴ ഈടാക്കുന്നതിൽ ധൃതി പാടില്ലെന്ന് പോലീസുകാരോട് സൗദി ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനു മുംബ് കൃത്യത ഉറപ്പ് വരുത്തണമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പിഴ സംബന്ധിച്ച് നിയമ ലംഘകർക്ക് സംശയങ്ങളുണ്ടെങ്കിൽ വിവരിച്ച് കൊടുക്കണമെന്നും നിർദ്ദേശമുണ്ട്.
കുടുംബങ്ങളുമായി സഞ്ചരിക്കുന്ന വാഹനങ്ങളുടെ താഴെ ബാസ്ക്കറ്റുകളും മറ്റും ഘടിപ്പിക്കുന്നത് പോലുള്ള കാര്യങ്ങളിൽ നിയമ ലംഘനം രേഖപ്പെടുത്താൻ ധൃതി കാണിക്കരുതെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില നിയമ ലംഘനങ്ങളുടെ കാര്യങ്ങളിൽ ഒരു സംയുക്ത സമിതിയുടെ പഠനം നടക്കുന്നതിനാലാണു ഉദ്യോഗസ്ഥരോട് പിഴ രേഖപെടുത്തുന്നതിൽ അൽപ്പം കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
