ഫലസ്തീൻ ജനതക്ക് ആശ്വാസം പകരാൻ ജനകീയ കാമ്പയിൻ ആരംഭിക്കാൻ സൗദി ഭരണാധികാരികളുടെ നിർദ്ദേശം
റിയാദ്: ഗാസയിലെ ഫലസ്‌തീൻ സഹോദരങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനായി ജനകീയ കാമ്പയിൽ ആരംഭിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർദ്ദേശം നൽകി.
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സാഹിം പ്ലാറ്റ് ഫോം വഴിയാണ് കാമ്പയിൽ സംഘടിപ്പിക്കുക.
സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് സെൻ്റർ സൂപർവൈസറുമായ ഡോ;അബ്ദുല്ല റബീഅ ഇത് സംബന്ധിച്ച വിശദീകരണം നൽകി.
ഫലസ്തീൻ ജനതക്ക് സഹായം നൽകുന്നതിൽ ലോക രാജ്യങ്ങളിൽ സൗദി അറേബ്യ മുൻ പന്തിയിലാണെന്നും വിവിധ ഘട്ടങ്ങളിൽ ഫലസ്തീൻ ജനത അനുഭവിച്ച പ്രതിസന്ധികളിൽ സൗദി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും ഡോ: റബീഅ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa