ആലിപ്പഴ വർഷത്തിൽ മുങ്ങി ദമാം; ആലിപ്പഴ വീഴ്ചയുടെ ശക്തിയിൽ തകർന്ന് കാറുകളുടെ ഗ്ളാസുകൾ: വീഡിയോ കാണാം
ദമാം: വ്യാഴാഴ്ച പകൽ ദമാം നഗരം ആലിപ്പഴ വർഷത്തോടൊപ്പമുള്ള കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു, വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ആലിപ്പഴത്തിന്റെ വലുപ്പവും വേഗതയും കാരണം ചില കടകളുടെ ഗ്ലാസുകളും നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു,
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൗദിയിലെ 12 പ്രവിശ്യകളിൽ വ്യാഴാഴ്‌ച കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് നിരീക്ഷിച്ചിരുന്നു.
പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസും വാഹനങ്ങളോടിക്കുന്നവരോട് ജാഗ്രത പുലർത്താൻ മുറൂറും ആവർത്തിച്ച് ആഹ്വാനം ചെയ്തു.
ദമാമിൽ ഇന്ന് പെയ്ത ഐസ് മഴയുടെയും ആലിപ്പഴ വർഷത്തിൽ കാറിൻ്റെ ഗ്ളാസുകൾ തകർന്നതിൻ്റെയും വീഡിയോകൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa