ഗാസയിലെ ആശുപത്രിയിൽ പരിക്കേറ്റ് കൊണ്ട് വന്നവരുടെ കൂട്ടത്തിൽ തൻ്റെ മകളെ കണ്ട ഫലസ്തീനി വനിതാ ഡോക്ടറുടെ പ്രതികരണം ഹൃദയഭേദകമാകുന്നു; വീഡിയോ കാണാം
ഇസ്രായേൽ ബോംബാക്രമണത്തിന് ഇരയായവരിൽ തന്റെ മകളെ യാദൃശ്ചികമായി കണ്ട ഗാസ മുനമ്പിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഗാസയിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിനകത്ത് കൂടെ ഡോ: ഗ്വദ നടക്കുന്നതിനിടെയായിരുന്നു പെട്ടെന്ന് തൻ്റെ മകളെ സ്ട്രെച്ഛറിൽ വളണ്ടിയർമാർ എമർജൻസി സെക്ഷനിലേക്ക് കൊണ്ട് പോകുന്ന രംഗം കാണാനിടയായത്.
ഈ രംഗം കണ്ടതോടെ നിയന്ത്രണം വിട്ട ആ മാതാവ് വാ വിട്ട് കരഞ്ഞ് കൊണ്ട് വളണ്ടിയർമാരുടെ പിറകെ മകളെ കാണാനായി ഓടുകയായിരുന്നു.
പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്ത തൻ്റെ മകളെ കണ്ടയുടെനെ വളണ്ടിയർമാർ അവരെ തൽക്കാലം അവിടെ നിന്ന് മാറ്റുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
ഹൃദയഭേദകമായ ഗാസയിലെ നിരവധി അനുഭവങ്ങളിൽ പെട്ട ആ ദൃശ്യം കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa