തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ പോകാനായി സ്പോൺസർ ടിക്കറ്റെടുത്ത് നൽകിയപ്പോൾ വേലക്കാരിയുടെ പ്രതികരണം വൈറലാകുന്നു; വീഡിയോ

സൗദിയിലെത്തി ഏഴ് വർഷത്തിനു ശേഷം നാട്ടിൽ പോകാനായി തൻ്റെ സ്പോൺസർ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് നൽകിയപ്പോൾ ഒരു ഫിലിപൈനി വേലക്കാരിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നാട്ടിലെ തൻ്റെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി, സ്പോൺസർ നിർബന്ധമായും നൽകേണ്ട ടിക്കറ്റ് സ്വീകരിക്കാതെ പകരം ടിക്കറ്റ് മണി സ്വീകരിച്ച് നാട്ടിലേക്കയക്കുകയായിരുന്നു വേലക്കാരി ചെയ്തിരുന്നത്. അതായിരുന്നു ഇത്രയും കാലം അവരുടെ നാട്ടിലേക്കുള്ള പോക്ക് വൈകാൻ കാരണമായതും.

എന്നാൽ തൻ്റെ മക്കളെ പിരിഞ്ഞ് കഴിഞ്ഞ ഏഴ് വർഷമായി തങ്ങളുടെ കൂടെ കഴിയുന്ന വേലക്കാരിക്ക് ഒടുവിൽ സ്പോൺസർ തൻ്റെ ചിലവിൽ തന്നെ ടിക്കറ്റെടുത്ത് നൽകുകയായിരുന്നു.

സ്പോൺസർ അവരുടെ വകയായി തനിക്ക് ടിക്കറ്റെടുത്ത് നൽകിയത് കണ്ടപ്പോൾ വേലക്കാരി സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും സ്പോൺസറുടെ കുട്ടികളെ ചേർത്ത് പിടിച്ച് വിതുംബുകയുമായിരുന്നു. വീഡിയോ കാാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്