Saturday, September 21, 2024
FootballTop Stories

അൽ ഹിലാൽ ടീം മുംബൈയിലേക്ക് പറന്നു ; ഒരു പ്രമുഖ താരം കൂടി പരിക്ക് മൂലം വിശ്രമത്തിൽ

റിയാദ്: എ എഫ് സി ചാംബ്യൻസ് ലീഗിൽ മുംബൈ സിറ്റി എഫ് സിയെ മുംബൈയിൽ വെച്ച് നേരിടാനായി അൽ ഹിലാൽ ക്ളബ് അംഗങ്ങൾ ഇന്ന് പുറപ്പെട്ടു.

ഇന്ത്യയിലേക്ക് ഞങ്ങൾ പുറപ്പെടുന്നുവെന്ന ക്യാപ്ഷ്യനോടെയും ചിത്രത്തോടെയും അൽ ഹിലാൽ ഒഫീഷ്യൽ അക്കൗണ്ടിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവംബർ 6 തിങ്കളാഴച വൈകുനേരം 7:30 നാണ് മുംബൈയിൽ വെച്ച് അൽ ഹിലാൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടുക.

നേരത്തെ റിയാദിൽ വെച്ച് നടന്ന ഒന്നാം പാദ മത്സരത്തിൽ അൽ ഹിലാൽ മുംബൈ സിറ്റിയെ മടക്കമില്ലാത്ത 6 ഗോളുകൾക്ക് തകർത്തിരുന്നു.

അതേ സമയം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന അൽ ഹിലാൽ ടീമിൽ പ്രമുഖ താരമായ സെർജെ സാവിക് ഉണ്ടാകില്ല. പരിക്കാണ് കാരണം. നേരത്തെ, ഗുരുതരമായ പരിക്കേറ്റ നെയ്മറും ഇന്ത്യയിലേക്കുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്