ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

സൗദിയിൽ ടിക് ടോക്ക് ബഹിഷ്ക്കരണം; അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ആയിദ് അൽ ഖർനിയും

സൗദി അറേബ്യയ്‌ക്കെതിരായ പക്ഷപാതപരമായ നയം കാരണം “ടിക് ടോക്ക്” ആപ്ലിക്കേഷൻ ഡിലീറ്റാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ പട്ടികയിൽ പ്രമുഖ പ്രബോധകനായ ഡോ: ആയിദ് അൽ ഖർനിയും ചേർന്നു.

”എന്റെ ജന്മനാടായ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞാൻ എന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റാക്കിയതായി ഞാൻ പ്രഖ്യാപിക്കുന്നു. ഈ ആപ് ബഹിഷ്കരിക്കാനും നമ്മുടെ രാജ്യത്തെയും നമ്മുടെ നേതാക്കളെയും നമ്മുടെ മഹത്തായ സൗദി ജനതയെയും അപമാനിക്കുന്ന എല്ലാവരേയും ബഹിഷ്കരിക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു.”- ആയിദ് അൽ ഖർനി എക്സ് അക്കൗണ്ടിൽ എഴുതി.

സൗദി അറേബ്യയ്‌ക്കെതിരായ പക്ഷപാതപരമായ നയം കാരണം അറബ് ലോകത്തെ നിരവധി സെലിബ്രിറ്റികളും “ടിക് ടോക്ക്” ആപ്ലിക്കേഷൻ ബഹിഷ്‌ക്കരിക്കുന്നതിൽ പങ്ക് ചേർന്നിട്ടുണ്ട്.

വിദ്വേഷികൾക്ക് സൗദിയെ ആക്രമിക്കാനും സൗദി അറേബ്യയെ പ്രതിരോധിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അഭിപ്രായങ്ങൾ അൽഗോരിതം വഴി തടയാനും സാഹചര്യമൊരുക്കിയതിനെത്തുടർന്നായിരുന്നു ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്‌ൻ ആരംഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്