തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

55 വർഷമായി ഈ ബ്രിട്ടീഷുകാരൻ അബുദാബിയിൽ താമസിക്കുന്നതിനു കാരണമുണ്ട്

കഴിഞ്ഞ 55 വർഷങ്ങളായി അബുദാബിയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരനായ ഡേവിഡ് ഹേർഡിനെ, 12 വർഷം മുംബ് ജോലിയിൽ നിന്ന് റിട്ടയർ ചെയ്തിട്ടും ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നത് യു എ ഇ സമൂഹത്തിൻ്റെ സൗഹൃദപരവും സഹിഷ്ണുതാ പരവുമായ സമീപനമാണത്രെ.

ഇപ്പോൾ പോപിൻ്റെ സന്ദർശനത്തിനു അവസരമൊരുക്കിയ ഭരണാധികാരികളുടെ ഇതേ സഹിഷ്ണുതാ സമീപനമാണു 79 വയസ്സുകാരനായ തന്നെ ഇവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് ഡേവിഡ് പറയുന്നു.

1963 ൽ അബുദാബി പെട്രോളിയം കംബനിയിൽ പെട്രോളിയം എഞ്ചിനീയറായിട്ടാണു ആദ്യമായി ഡേവിഡ് അബുദാബിയിലെത്തുന്നത്. 2006 ൽ ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഇവിടെ തന്നെ തുടരനായിരുന്നു ഡേവിഡ് തീരുമാനിച്ചത്.

എൻ്റെ യു എ ഇ സുഹൃത്തുക്കൾ എന്നെ പരിഗണിച്ച രീതിയോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അതിനു നന്ദിയായി ഇവിടെ തന്നെ കഴിയാനാണു തൻ്റെ തീരുമാനം എന്നാണു ഡേവിഡ് പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്