തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

വിശ്വപൗരൻ ഇ അഹമ്മദിന്റെ  നയതന്ത്രജ്ഞത രാഷ്ട്രീയക്കാരും ഭരണ വിശാരദരും പഠനവിധേയമാക്കുക; ഖാലിദ് അൽ മഈന

.ജിദ്ദ :  ലോക രാഷ്ട്രീയത്തിൽ അവഗാഹമുള്ള   വിശ്വപൗരൻ ഇ അഹമ്മദ് ലോകത്തിനു കാണിച്ചുതന്ന വേറിട്ട നയതന്ത്രജ്ഞത രാഷ്ട്രീയക്കാരും ഭരണ വിശാരദരും പഠനവിധേയമാക്കേണ്ടതാണെന്ന് സൗദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന പറഞ്ഞു.  നയതന്ത്ര ഇതിഹാസം ഇ.അഹമദ്  എന്ന തലകെട്ടിൽ  മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിത്തന്ന ഇ.അഹ്‌മദ്‌  സാഹിബിനെ  അനുസ്മരിക്കുന്നതിനായി,  ജിദ്ദ-മലപ്പുറം ജില്ലാ കെ എം സി സി  ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാലിദ് അൽ മഈന.

53834b7d-5d1d-44e4-bf8c-859eaf43e40e.jpg

ഇ അഹമ്മദ്ന്റെ  അനിതരസാധാരണമായ നയതന്ത്രജ്ഞതക്കുദാഹരണമാണ് സൗദി ഭരണാധികാരിയായിരുന്നു കിംഗ് അബ്ദുല്ലയെ ഇന്ത്യയിലെത്തിച്ചതും വിമാനമിറങ്ങിയ ഉടനെ “എൻറെ രണ്ടാമത്തെ വീടാണ് ഇന്ത്യ” എന്ന് പറയിച്ചതും.  കേരളീയർ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹം എങ്ങനെയാണ് ഈ വിജയപീഠത്തിലേക്ക് നടന്ന് കയറിയതെന്ന് പഠിക്കുകയും ആ മാതൃക ജീവിതത്തിൽ പകർത്തുകയും വേണമെന്നും അൽ മഈന സദസിനോട് ആവിശ്യപ്പെട്ടു.

ഇന്ത്യയുടെ ആവശ്യങ്ങളും സാഹചര്യങ്ങളും നന്നായി പഠിച്ച രാഷ്ട്ര തന്ത്രജ്ഞനായിരുന്നു ഈ അഹ്മദ് സാഹിബ് എന്നും എപ്പോഴെക്കെ ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ എതിരാളിയുടെ മനം കവരുന്ന നയചാരുതിയിൽ ലോക വേദികളിൽ വിഷയമവതരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിജയം ഉറപ്പാക്കാൻ ഇ. അഹ്മദ് സാഹിബിന് സാധിച്ചിട്ടുണ്ട് എന്ന്  അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

വൈസ്: പ്രസിഡണ്ട് നാസർ കാടാമ്പുഴയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ കെ എം സി സി മലപ്പുറം ജില്ല ഓർഗ: സെക്രട്ടറി കെ.ടി. ജുനൈസ് സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ വിഷയാവതരണം നടത്തി, ജെ.എൻ.എച്ച്. മാനേജിംഗ് ഡയറക്ടർ വി.പി. മുഹമ്മദാലി, പ്രൊഫസർ ഇസ്മാഈൽ മരുതേരി, ദീർഗ്ഗകാലം ചന്ദ്രികയുടെ ഡൽഹി റിപ്പോർട്ടറായിരുന്ന കെ. മുഹമ്മദ് കുട്ടി, കെ എം സി സി ജിദ്ധ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ്: പ്രസിഡണ്ട് റസാഖ് മാസ്റ്റർ, നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഊഫ്, ഓ ഐ സി സി മലപ്പുറം ജില്ല പ്രസിഡണ്ട് ഹക്കീം പാറക്കൽ, ഫിറ്റ് പ്രതിനിധി മുസ്തഫ വാക്കല്ലൂർ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ഖുർആന്റെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയാറാക്കി മസ്ജിദുന്നബവി ലൈബ്രറിയിലേക്ക് സംഭാവന ചെയത പെരിന്തൽമണ്ണ സ്വദേശി മമ്മദ് ചാത്തോലിപറമ്പിലിനെയും, നാലായിരത്തിൽ കൂടുതൽ രാഷ്ട്രീയ, സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന  വിവിധ ഗാനങ്ങൾ രചിച്ച മൻസൂർ കിളിനക്കോടിനെയും ചടങ്ങിൽ ആദരിച്ചു.

40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സ്ഥാപക സാരഥി അബ്ദുൽ മജീദ് പൊന്നാനിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കെ.സി. അബ്ദുറഹിമാൻ, ലത്തീഫ് മുസ്ലിയാരങ്ങാടി, സി.സി. കരീം, എ.കെ. ബാവ, നാസർ മച്ചിങ്ങൽ എന്നിവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ സിദ്ധീഖ് ഹസൻ ബാബു, വി.പി. ഉനൈസ്, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, അബ്ദുൽ ഗഫൂർ  അമ്പലക്കുത്ത്, വി.വി അഷ്റഫ് എന്നിവർ പരിപാടി  നിയന്ത്രിച്ചു. സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group