സൗദിയുടെ ആദ്യ സഹായ സംഘം ഗാസയിലെത്തി
റഫ : കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനെ പ്രതിനിധീകരിച്ച് സൗദി അറേബ്യയിൽ നിന്നുള്ള പ്രഥമ സഹായ സംഘം ഞായറാഴ്ച ഈജിപ്തിലെ റഫ അതിർത്തി കടന്ന് ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.
പാർപ്പിടവും ഭക്ഷണസാധനങ്ങളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ട്രക്കുകളുടെ വ്യൂഹം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ പ്രയാസപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമാകും.
സൗദി ഭരണ നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം നടന്ന ജനകീയ ഫണ്ട് സമാഹരണ കാംബയിൻ വഴിയാണ് ഗാസയിലേക്ക് സൗദിയിൽ നിന്ന് സഹായമെത്തിക്കുന്നത്.
കിംഗ് സൽമാൻ റിലീഫ് സാഹിം പ്ലാറ്റ് ഫോം വഴി ഇത് വരെ 46.38 കോടി റിയാൽ പൊതു ജനങ്ങളിൽ നിന്ന് സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa