തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട മുൻ പ്രവാസി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വീണ്ടും സൗദിയിലേക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലായി

ഹായിൽ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച മുൻ പ്രവാസി ഹായിൽ ഇന്റർനാാഷണൽ എയർപോർട്ടിൽ പിടിയിലായി.

നേരത്തെ ഇഖാമ നിയമ ലംഘനം നടത്തിയതിനു നാട് കടത്തപ്പെട്ട അഫ്ഗാനിയാണ് ഇപ്പോൾ വ്യാജ പാസ്പോർട്ടുമായി സൗദിയിലേക്ക് കടക്കവേ പിടിയിലായത്.

ഇയാൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് എയർപോർട്ടിൽ നിന്ന് മടക്കിയയച്ചു.

ഫിംഗർ പ്രിന്റിൽ കൃത്രിമത്വം കാണിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച മുൻ പ്രവാസികളായ രണ്ട് പാകിസ്ഥാനികളെ കഴിഞ്ഞ ദിവസം മദീന എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചതായി ജവാസാത്ത് അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്